മലപ്പട്ടം :- നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് , ആയുഷ് പി.എച്ച്.സി ഹോമിയോ, മലപ്പട്ടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സജിത.കെ അദ്ധ്യക്ഷത വഹിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ.സാന്ദീപൻ ബോധവൽക്കരണ ക്ലാസ് എടുത്തു. രജിത യോഗ ട്രെയിനർ GAD മലപ്പട്ടം യോഗ പരീശീലനം നൽകി. മെമ്പർ സുധാകരൻ കെ.വി സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർ പേഴ്സൺ സവിത , വായനശാല പ്രസിഡൻ്റ് പുരുഷോത്തമൻ എം.വി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ.മുഹമ്മദ് സഈദ്.പി (MO APHC ഹോമിയോപ്പതി ചെങ്ങളായി), ഡോ.സാന്ദീപൻ.ടി MO APHC മലപ്പട്ടം എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.