തളിപ്പറമ്പ് :- ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനത്തിൽ ആദരവ് പരിപാടി നടത്തി. ദീർഘകാലം അധ്യാപനരംഗത്ത് സേവനം ചെയ്ത അധ്യാപക ദമ്പതികളായ പ്രൊഫസർ അലിക്കുഞ്ഞി പി.എ, മറിയം എ.സി.എം എന്നിവരെ ആദരിച്ചു.
ജെ.ആർ.സി ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി ഉപജില്ലാ കോഡിനേറ്റർ നിസാർ.കെ അധ്യക്ഷത വഹിച്ചു അനീസ.എം, നൗഷാദലി എ.സി.എം, അബ്ദുൾ ജബ്ബാർ ഒ.കെ, യുനസ് സി.പി, ദിൽഷാദ് എ.സി.എം എന്നിവർ സംസാരിച്ചു. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ പങ്കെടുത്തു.