അച്ഛന്റെയും അച്ഛൻ്റെ രാഷ്ട്രീയഗുരുവിൻ്റെയും പ്രതിമ കാണാൻ പയ്യന്നൂരിലെത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ


പയ്യന്നൂർ :- അച്ഛന്റെയും അച്ഛൻ്റെ രാഷ്ട്രീയഗുരുവിൻ്റെയും പ്രതിമ കാണാൻ മന്ത്രി കെ.ബി ഗണേഷ് കുമാർ പയ്യന്നൂർ കാനായിയിൽ എത്തി. പുനലൂർ പാലത്തിന് സമീപം എൻ.എസ്.എസ്. ഓഫീസി നരികിൽ സ്ഥാപിക്കാനാണ് 10 അടി ഉയരമുള്ള മന്നത്ത് പദ്‌മനാഭന്റെയും മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെയും പൂർണകായ വെങ്കലശില്പം ഒരുങ്ങുന്നത്. ഇതിൻ്റെ ആദ്യരൂപം കളിമണ്ണിൽ പൂർത്തിയാക്കിയത് കാണാനാണ് മന്ത്രി ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലെത്തിയത്.

പയ്യന്നൂർ നഗരസഭാധ്യക്ഷ കെ.വി ലളിത, സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി.സന്തോഷ്, വി.വി ഗിരീഷ്, ടി.പി ഗോവിന്ദൻ എന്നിവരും എൻ.എസ്.എസ് പ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Previous Post Next Post