കാട്ടിലെ പീടിക - ചിറവയൽ വെങ്ങാറമ്പ് റോഡ് വീതികൂട്ടി താർ ചെയ്ത് ഗതാഗതയോഗ്യമാക്കുക - CPI(M) വേശാല 39 ബസാർ ബ്രാഞ്ച്


ചട്ടുകപ്പാറ :- കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയും റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് CPI(M) വേശാല 39 ബസാർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഏരിയ കമ്മറ്റി അംഗം കെ.ബൈജു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. 

ഒ.പുരുഷോത്തമൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. എൻ.വി സുഭാഷിണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗം എം.വി സുശീല ,വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, പി.അജിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.പി സജീവനെ തെരഞ്ഞടുത്തു. സമ്മേളനത്തിൽ വെച്ച് ചിന്ത, ദേശാഭിമാനി വാരികയുടെ ലിസ്റ്റും കാശും ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും ഏരിയ കമ്മറ്റി അംഗം കെ.ബൈജു ഏറ്റുവാങ്ങി.







Previous Post Next Post