കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് തുടക്കമായി


മയ്യിൽ :- സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ട്രഷറി വകുപ്പ് എന്നിവയുമായി ചേർന്ന് നടപ്പിലാക്കുന്ന വിദ്യാർത്ഥികളുടെ സമ്പാദ്യ പദ്ധതി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ തുടക്കമായി. പി.ടി.എ പ്രസിഡന്റ് ടി.പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 

സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പാസ്ബുക്ക് ഏറ്റുവാങ്ങി. പ്രധാനധ്യാപിക എം.ഗീത ടീച്ചർ, എസ്.ആർ.ജി കൺവീനർ എം.പി നവ്യ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക, ബാങ്കിംഗ് പ്രവർത്തനത്തിന് പരിശീലനം നൽകുകയാണ് പദ്ധതിയുടെ ഉദ്ദേശം.

Previous Post Next Post