സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിൻ്റെയും അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെയും, മലപ്പട്ടം ആയൂർവ്വേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി മിനി, ഗ്രാമപഞ്ചായത്ത് അംഗം ടി.സി സുബാഷിണി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ അമ്പിളി.സി നന്ദിയും പറഞ്ഞു.




Previous Post Next Post