കരിങ്കൽക്കുഴിയിലെ കൈപ്രത്ത് രാജൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ചെത്ത് തൊഴിലാളിയായിരുന്ന കൈപ്രത്ത് രാജൻ ഒരു മാസത്തെ പെൻഷൻ തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ടക്കൈപ്പറമ്പ് കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്. 

CPIM കരിങ്കൽക്കുഴി ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ.ബൈജുവിന് തുക കൈമാറി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.സത്യൻ , പി.പി കുഞ്ഞിരാമൻ , ബ്രാഞ്ച് സെക്രട്ടറി കെ.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post