ഈശാനമംഗലം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നൂഞ്ഞേരി എൽ.പി.സ്കൂളിലെ മുൻ പ്രധാനാധ്യാപിക എം.പി.സതീദേവിയെ ആദരിച്ചു

ചേലേരി:-ഈശാനമംഗലം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നൂഞ്ഞേരി എൽ.പി.സ്കൂളിലെ മുൻ പ്രധാനാധ്യാപിക എം.പി.സതീദേവി ടീച്ചറെ ആദരിച്ചു. നൂഞ്ഞേരി സ്കൂളിൽ 35 വർഷത്തോളം സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ച ടീച്ചർ  വലിയ ശിഷ്യ സമ്പത്തിന് ഉടമയാണ്.

 ടീച്ചറുടെ ശിഷ്യയും അധ്യാപികയുമായ അശ്വതി ടീച്ചർ സതി ടീച്ചറെ പൊന്നാടയണിയിച്ചു. ഇ.പി. ഗോപാലകൃഷ്ണൻ അനുമോദന ഭാഷണം നടത്തി. ഷമിൽ വി.വി., സുഭാഷ് സി, അരുൺ ജിത്ത് സനിൽ ഗോവിന്ദ് ,ബിജു പി. ചന്ദ്രികാ വാര്യർ, പ്രീതാ ജി. കൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.


Previous Post Next Post