കുറ്റ്യാട്ടൂര്‍ എല്‍.പി സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ എല്‍.പി സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചുകൊണ്ടും സ്നേഹവിരുന്നു നൽകിയു ആദരിച്ചു. പിടിഎ പ്രസിഡന്റ് എം.പി രാജേഷ് അധ്യക്ഷത വഹിച്ചു.  അലീഫ് ക്ലബ് നേതൃത്വത്തില്‍ സ്കൂളിലെ 11 അധ്യാപകർക്ക് പൂച്ചെടികള്‍ സമ്മാനിച്ചു. ക്ലബ് അംഗങ്ങളുടെ കൈപ്പടയില്‍ പ്രത്യേകമായി അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ ആശംസാ കാര്‍ഡുകളും ടാഗും അധ്യാപകര്‍ക്ക് സമ്മാനമായി നല്‍കി. 

പ്രധാനാധ്യാപകന്‍ എ.വിനോദ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി എ.കെ ഹരീഷ്, മദർ PTA പ്രസിഡന്റ് അഞ്ജു പ്രതീഷ്, എസ്ആർജി കൺവീനർ എം.കെ ഷമീറ, PTA വൈസ് പ്രസിഡണ്ട് ഷിജു പത്താംമൈല്‍, സീനിയര്‍ അസിസ്റ്റന്റ് പി.വി ശ്രീജ, എന്നിവര്‍ സംസാരിച്ചു.  ക്ലബ് കോഓര്‍ഡിനേറ്റർ എം.കെ ഷമീറ, കൺവീനർ റജ ഫാത്തിമ, ജോയിൻ കൺവീനർ ഹനാന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.







Previous Post Next Post