അധ്യാപകദിനത്തിൽ പള്ളിക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകന് വിദ്യാർത്ഥികളുടെ മർദ്ദനം


പള്ളിക്കുന്ന് :- അധ്യാപകദിനത്തിൽ സ്കൂ‌ൾ ക്യാംപസിൽ അധ്യാപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഫാസിലാണ് മർദനത്തിൽ പരുക്കേറ്റ് ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടിയത്.

പ്ലസ്‌ടു വിദ്യാർഥികൾ വരാന്തയിൽ കറങ്ങിനടക്കുന്നതു ഫാസിൽ ചോദ്യം ചെയ്തു. ഇതിനിടെ 2 വിദ്യാർഥികൾ മർദിച്ചെന്നാണ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Previous Post Next Post