ബൈക്കിന് പിന്നില്‍ ഇടിച്ച ടിപ്പര്‍ ലോറി നിർത്താതെ പോയി ; ഗുണ്ടല്‍പേട്ടിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


കല്‍പറ്റ :- കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍ പോകുന്നതും നാട്ടുകാര്‍ ഉച്ചത്തിൽ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ബൈക്കിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ലോറിയുടെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. ഇവരുടെ മുകളിലൂടെ ലോറിയുടെ മുൻടയറുകള്‍ കയറിയിറങ്ങുകയും ചെയ്തു. ലോറിയുടെ അടിയിൽ ആള് കുടുങ്ങിയിട്ടും ലോറി നിര്‍ത്താതെ അമിത വേഗതയില്‍ പോയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ലോറി ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടശേഷം മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണുകിടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും ഇന്നലെ പ്രചരിച്ചിരുന്നു. അപകടത്തിൽ വയനാട് സ്വദേശികളായ ഭാര്യയും ഭർത്താവും ആറു വയസ്സുകാരൻ കുഞ്ഞും മരിച്ചിരുന്നു.

Previous Post Next Post