കണ്ണാടിപ്പറമ്പിലെ ഷെരീഫിനെ മൈനോറിറ്റി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
കണ്ണാടിപ്പറമ്പ് :- വൈകല്യം നേരിടുന്ന കണ്ണാടിപ്പറമ്പിലെ ഷെരീഫിനെ മൈനോറിറ്റി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ജില്ലാ വൈസ് ചെയർമാൻ സി.എച്ച് മൊയ്തീൻ കുട്ടി, മൈനോറിറ്റി കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് അലികുഞ്ഞി , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇർഷാദ് അഷറഫ് സി.പി, മൈനോറിറ്റി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് യൂസഫ് ചേലേരി, ജില്ലാ കമ്മിറ്റി അംഗം യഹ്‌യ പള്ളിപ്പറമ്പ് , ചേലേരി മണ്ഡലം ജോയിൻ്റ് സെക്രട്ടറി സിറാജ് ചേലേരി തുടങ്ങിയവർ പങ്കെടുത്തു.