കണ്ണാടിപ്പറമ്പിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി
കണ്ണാടിപറമ്പ് :- കണ്ണാടിപ്പറമ്പിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി. കണ്ണാടിപ്പറമ്പ് സ്വദേശിനിയായ വയോധികയുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസമാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വളകൾ, മോതിരം, സ്വർണ്ണ ലോക്കറ്റ് എന്നിവ ഉൾപ്പെടെ 3,50,000 രൂപയുടെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.