തിരുവനന്തപുരം :- ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ മൊബൈൽ കോടതി ളെയാണ് മാറ്റുക. പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും. ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യും.
മറ്റു തീരുമാനങ്ങൾ : ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷൻ്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറി തുടങ്ങും. കോഴിക്കോട് സൈബർ പാർക്കിനോട് ചേർന്നുകിടക്കുന്ന 20 സെൻ്റ് സ്ഥലം സൈബർ പാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി. അഷ്ടമുടിക്കായലിലെ ദേശീയജലപാതയ്ക്കു വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയപാത 66-ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകും.