കണ്ണൂർ :- സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ കെണിയിലാക്കി ഓൺലൈൻ സാമ്പത്തികത്തട്ടിപ്പു സംഘങ്ങൾ. വിദ്യാർഥികൾക്ക് പണം നൽകി ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ട് വഴി കൈമാറുകയാണ് ചെയ്യുന്നത്. പണമെത്തിയ അക്കൗണ്ടുടമയെ ത്തേടി പോലീസ് എത്തുമ്പോഴാണ് തട്ടിപ്പുവിവരം വിദ്യാർഥികൾ അറിയുക. കഴിഞ്ഞ ദിവസങ്ങളിലായി വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി തുടങ്ങിയ സ്ഥലങ്ങളിലെ നാലു വിദ്യാർഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു.
ഓൺലൈൻ സാമ്പത്തിക ത്തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഇതിനായി ഇവർ കരുവാ ക്കുന്നത് വിദ്യാർഥികളെയാണ് അക്കൗണ്ട് എടുത്തു നൽകിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെയാണ് വാഗ്ദാനം. പാർട്ട് ടൈം ജോലിയെന്നു പറഞ്ഞും ആകർഷിക്കുന്നുണ്ട് ബാങ്ക് അക്കൗണ്ട് എടുക്കലും അക്കൗണ്ടിൽവരുന്ന പണം പറയുന്ന അക്കൗണ്ടിലേക്ക് അയക്കലുമാണ് ജോലി. ഇതിന് നിശ്ചിത പ്രതിഫലം കിട്ടും. ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ് എന്നിവയെല്ലാം തട്ടിപ്പു സംഘം കൈക്കലാക്കും