മയ്യിൽ :- വേളം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷം നാളെ സെപ്റ്റംബർ 4 മുതൽ 7 വരെ നടക്കും. സെപ്റ്റംബർ 4 മുതൽ 6 വരെ ശുദ്ധിക്രിയകൾ. 7 ന് വിനായക ചതുർഥി ദിവസം രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം, 6.30 മുതൽ 8മണി വരെ സഹസ്രനാമ പാരായണം എന്നിവ നടക്കും.
9 മണി മുതൽ നാരായണീയ പാരായണം, വിശേഷാൽ പൂജകൾ, തുടർന്ന് പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം, വലിയ വട്ടള പായസ നിവേദ്യം, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദസദ്യ. 1008 തേങ്ങയുടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണ നെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് നടക്കുക.