വളപട്ടണം :- പഞ്ചായത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന്റെ വിദ്വേഷത്തിൽ വിവരാവകാശ പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. വളപട്ടണത്തെ അലി സയിദിനെയാണ് ആക്രമിച്ചത്. വളപട്ടണം പഞ്ചായത്ത് ഫെസ്റ്റ്, കുടിവെള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കാൻ അലി സയിദ് പഞ്ചായത്തിൽ പോയിരുന്നു. ഇതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. അക്രമികൾ അലി സയിദിൻ്റെ വളപട്ടണം സ്കൂളിന് സമീപത്തെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അലി സയിദിനെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സന്ദർശിച്ചു.