ജ്യോതിർഗമയ സനാതനധർമ്മ പഠനവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ കൃഷ്ണായനം ജ്ഞാനയജ്ഞം നടത്തി


കണ്ണാടിപ്പറമ്പ് :- ജ്യോതിർഗമയ സനാതനധർമ്മ പഠനവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണഗാഥാ ജ്ഞാനയജ്ഞം നടത്തി.  കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് ഡോ. കെ.വി. മുരളീമോഹനൻ ആചാര്യ പരിചയഭാഷണം നടത്തി. 

തൃശ്ശൂർ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയായിരുന്നു യജ്ഞാചാര്യൻ. എറണാകുളം സി.വി വിജയകുമാർ പുല്ലാങ്കുഴൽ വാദനം നടത്തി. എ.കെ ജ്യോതിർമയി പ്രാർത്ഥനാഗാനമാലപിച്ചു. ജ്യോതിർഗമയ കൺവീനർ പി.സി.ദിനേശൻ സ്വാഗതവും എഴുത്തുകാരൻ അനിൽ കുമാർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

Previous Post Next Post