മയ്യിൽ:-കുട്ടികളാണ് ഒരു രാജ്യത്തിന്റെ ശ്രേഷ്ടമായ സമ്പത്തെന്നും അത് തിരിച്ചറിഞ്ഞ് അവരെ ഈടുറ്റ വ്യക്തികളാക്കി വളർത്താനാവശ്യമായ സാഹചര്യങ്ങളും അവ സരങ്ങളും ഒരുക്കാൻ രക്ഷിതാക്കളും സമൂഹവും ഭരണകൂടവുംപ്രത്യേകം ശ്രദ്ധിക്കണമെന്നും, ചിലമ്പൊലികലാവിദ്യാലയംപോലുള്ളസ്ഥാപനങ്ങളുടെ മാതൃക അഭിനന്ദനീയമാണെന്നും ഡോ.വി.ശിവദാസൻ എം.പി. അഭിപ്രായപ്പെട്ടു. മയ്യിൽ ചിലമ്പൊലി കലാവിദ്യാലയ വാർഷീകാഘോഷ സാംസ്ക്കാരിക സന്ധ്യ ഉദ്ലാനം ചെയ്യുകയായിരുന്നുഅദ്ദേഹം.
സംഗീതനാടക അക്കാദമി അവാർഡ് ജേത്രി ഡോ. സുമിതാ നായർമുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ആദരവും ,മെമ്പർ കെ.ബിജു സമ്മാനദാനവും നിർവ്വഹിച്ചു. രവി നമ്പ്രം,വി.വി. അനിത (പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) എൻ. അനിൽകുമാർ, കെ.പി.ചന്ദ്രൻമാസ്റ്റർ,കെ.വി. ബാലകൃഷ്ണൻ , ഏ.കെ.ഗോപാലൻ, കെ.സി.രാമചന്ദ്രൻ ,എം. ദാമോദരൻ നമ്പൂതിരി, രനിൽനമ്പ്രം എന്നിവർ സംസാരിച്ചു.
വേളം ശ്രീമഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുട്ടികളായ കെ.കെ. ആശ്രയ് (അധ്യക്ഷത ) അലീഡിറ്റ. ആർ (റിപ്പോർട്ടിംഗ് )ആഷ്‌വി .കെ (സ്വാഗതം ) എന്നിവർ ചടങ്ങിന് നേതൃത്വം നല്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.