പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ശാഖ SYS, SKSSF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'UPDATION 2K24' എന്ന പേരിൽ മുണ്ടേരി ടർഫിൽ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. SYS ശാഖാ സെക്രട്ടറി അമീർ സഅദി ഉദ്ഘാടനം ചെയ്തു.
കമ്പിൽ മേഖല പ്രസിഡന്റ് ഇൻഷാദ് മൗലവി പള്ളേരി, പാലത്തുങ്കര ക്ലസ്റ്റർ പ്രസിഡണ്ട് ജുനൈദ് അസ്അദി എന്നിവർ ജനറൽ ടോക്ക് നടത്തി. ശാഖ സെക്രട്ടറി മുത്തലിബ് ഹുദവി സ്വാഗതവും പ്രസിഡന്റ് അബ്ദു ലത്തീഫ് സി.കെ, ഇസ്മാഈൽ ഖാസിമി, ഹനീഫ, റംഷാദ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.