കണ്ണൂർ:- യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിൻറെ ഭാഗമായി 16511/16512 കെ എസ് ആർ ബെംഗളൂരു -കണ്ണൂർ - എസ് ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിന് കെഎസ്ആർ ബെംഗളുരുവിലേക്ക് സർവീസ് നടത്തില്ല. യാത്ര ആരംഭിക്കുന്നതും എത്തിച്ചേരുന്നതും എസ്എംവിടി ബെംഗളൂരുറെയിൽവേ സ്റ്റേഷനിൽ ആയിരിക്കും. 2024 നവംബർ 1 മുതൽ 2025 മാർച്ച് 31 വരെ 151 ദിവസങ്ങളിൽ കണ്ണൂർ എക്സ്പ്രസ് എസ്എംവിടി ബെംഗളൂരു- യശ്വന്ത്പൂർ വഴി സർവീസ് നടത്തും.
ട്രെയിൻ നമ്പർ 16511 എസ്എംവിടി ബെംഗളൂരുവിൽ നിന്ന് രാത്രി 8 .00 മണിക്കൂർ പുറപ്പെടുകയും, യശ്വന്ത്പുരിൽ 21.25 ന് എത്തി 21.45 ന് പുറപ്പെടുകയും ചെയ്യും.
മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 16512 കണ്ണൂരിൽ നിന്ന് വൈകിട്ട് 5 .05 ന് പുറപ്പെടുകയും, യശ്വന്ത്പുരിൽ രാവിലെ 06.10 ന് എത്തി 06.30 ന് യാത്ര തുടർന്ന് എസ്എംവിടി ബെംഗളൂരു സ്റ്റേഷനില്‍ 07.45 മണിക്ക് എത്തിച്ചേരുകയും ചെയ്യും.എസ് എം വി ടി ബെംഗളൂരു-കണ്ണൂർ 16511 ട്രെയിൻ സമയം നവംബർ 1 മുതൽ
എല്ലാ ദിവസവും രാത്രി 8.00 മണിക്ക് എസ് എം വി ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 16511 എസ് എം വി ടി ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് 14 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 10.55 ന് കണ്ണൂരിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ , എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകൾ ലഭ്യമാണ്.
എസ് എം വി ടി ബെംഗളൂരു - 20:00
യശ്വന്തപുര - 21:25
കുണിഗൽ- 22:44
ബി ജി നഗർ - 23:06
ശ്രവണബെളഗൊള- 23:31
ചന്നരായപട്ടണ - 23:41
ഹാസൻ - 00:30
സക് ലേശ്പുര- 01:45
സുബ്രഹ്മണ്യ റോഡ് - 04:50
കബകപുത്തൂർ - 05:40
ബംട്വാള- 06:10
മംഗളൂരു ജങ്ഷൻ - 06:50
മംഗളൂരു സെൻട്രൽ - 07:10
കാസർഗോഡ് - 08:21
കാഞ്ഞങ്ങാട് - 08:41
നീലേശ്വരം - 08:52
പയ്യന്നൂർ - 09:11
കണ്ണൂർ - 10:55
കണ്ണൂർ- എസ് എം വി ടി ബെംഗളൂരു പുതുക്കിയ സമയക്രമം നവംബർ 1 മുതൽ
എല്ലാ ദിവസവും വൈകിട്ട് 6.05 ന് കണ്ണൂരിൽ നിന്നെടുക്കുന്ന എടുക്കുന്ന 16512 കണ്ണൂർ- എസ് എം വി ടി ബെംഗളൂരു എക്സ്പ്രസ് പിറ്റേന്ന് രാവിലെ 07: 45 ന് എസ് എം വി ടി ബെംഗളൂരു സ്റ്റേഷനിലെത്തും. 14 മണിക്കൂർ 40 മിനിറ്റ് ആണ് യാത്രാ സമയം.
കണ്ണൂർ - 17:05
പയ്യന്നൂർ - 17:29
നീലേശ്വരം - 17:49
കാഞ്ഞങ്ങാട് - 17:58
കാസർഗോഡ് - 18:13
മംഗളൂരു സെൻട്രൽ - 19:50
മംഗളൂരു ജങ്ഷൻ - 20:25
ബംട്വാള- 20:50
കബകപുത്തൂർ - 21:18
സുബ്രഹ്മണ്യ റോഡ് - 22:10
സക് ലേശ്പുര- 01:55
ഹാസൻ - 02:45
ചന്നരായപട്ടണ - 03:21
ശ്രവണബേലഗോള - 03:30
ബി.ജി. നഗർ - 03:53
കുണിഗൽ- 04:19
യേശ്വന്ത്പുര്‍ - 06:10
എസ് എം വി ടി ബെംഗളൂരു - 07:45