പടക്കവുമായി ട്രെയിൻ യാത്ര വേണ്ട , അഴിയെണ്ണും


കണ്ണൂർ :- വിലക്കുറവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പടക്കം വാങ്ങി തീവണ്ടിയിൽ വരേണ്ട. പിടിച്ചാൽ മൂന്ന് വർഷം വരെ തടവോ 1000 രൂപ പിഴയോ ലഭിക്കും. ദീപാവലി സീസൺ കണക്കിലെടുത്ത് തീവണ്ടിയിൽ പടക്കം കൊണ്ടുപോകുന്നത് തടയാൻ റെയിൽവേ സംരക്ഷണ സേനയുടെ സ്ക്വാഡ് പരിശോധന കർശനമാക്കി. പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്ക്വാഡുകളുടെ പ്രവർത്തനം. 

ബാഗും പാഴ്‌സലും പരിശോധിക്കാൻ കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ലഗേജ്സ സ്കാനറും പ്രവർത്തിക്കുന്നുണ്ട്. പടക്കം ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139- ൽ വിളിക്കുകയോ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യണം.

Previous Post Next Post