മട്ടന്നൂർ :- മട്ടന്നൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശ്രീ ബുദ്ധ യാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജപ്പാൻ സാംസ്കാരിക യാത്ര ഇന്ന് ആരംഭിച്ചു.
10 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ജപ്പാൻ തലസ്ഥാന നഗരമായ ടോക്കിയോ, ഹിരോഷിമ, ഒസാക്ക, കോബേ തുടങ്ങിയ വിവിധ നഗരങ്ങളിലെ ചരിത്ര പ്രാധാന്യ കേന്ദ്രങ്ങൾ യാത്ര സംഘം സന്ദർശിക്കും.