ശാരദടീച്ചർ നവതിയുടെ പടിവാതിലിൽ ; പിറന്നാൾ സദ്യയൊരുക്കി ആഘോഷിക്കാൻ മക്കളും കൊച്ചുമക്കളും


കണ്ണൂർ:-
കേരളത്തിന്റെ നെഞ്ചിലിടം നേടിയ ദമ്പതികളാണ് ഇ കെ നായനാരും ശാരദ ടീച്ചറും. നായനാർ ചിരസ്മരണയായി മനസുകളിലേക്ക് കുടിയേറി. ആ ഓർമകളും സ്നേഹാതിഥ്യവുമായി കല്യാശേരിയിൽ കഴിയുന്ന ശാരദടീച്ചർ നവതിയുടെ പടിവാതിലിലാണ്.

ഡിസംബർ ഏഴിന് 90 വയസ് തികയുന്ന ദിവസം പിറന്നാൾ സദ്യയൊരുക്കി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മക്കളും കൊച്ചുമക്കളും. രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒപ്പം ചേരുമ്പോൾ അത് നാടിന്റെയാകെ ആഘോഷമായി മാറും. ഡിസംബർ ഏഴിന് തളിപ്പറമ്പ് പാർത്ഥാസ് ഓഡിറ്റോറിയത്തിലാണ് ആഘോഷം. കേക്കുമുറിയും പായസം ഉൾപ്പടെ പിറന്നാൾ സദ്യയും ഉണ്ടാകും.

പ്രിയങ്കരനായ നായനാരുടെ സഹധർമിണി എന്ന് മാത്രമല്ല മലയാളികൾക്കാകെ സ്നേഹവാത്സല്യം പകരുന്ന അമ്മയാണ് ശാരദ ടീച്ചർ. അവരെ കാണാനും സുഖവിവരമന്വേഷിക്കാനും കല്യാശേരി ശാരദാസിലേക്ക് എത്തുന്നവർ നിരവധിയാണ്.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി അനുഗ്രഹം തേടിയെ ത്തിയിരുന്നു. എല്ലാ രാഷ്ട്രീയത്തിലും മതത്തിലും ചിന്താഗതിയിലും പെട്ടവർക്ക് മനുഷ്യ സ്നേഹത്തി നിലാവ് പുരണ്ട സ്വാഗതമാശംസിച്ച് കാത്തിരിക്കുകയാണ് കല്യാശേരി ശാരദാസ് എന്ന നായനാരുടെ പ്രിയപ്പെട്ട വീട്.

Previous Post Next Post