തളിപ്പറമ്പ്:. നണിച്ചേരി പാലത്തിന് സമീപം പിലിയെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം. മുല്ല ക്കൊടിയിൽ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ടി.വി.മുസ്തഫയും സുഹൃ ത്ത് ചന്ദ്രനുമാണ് പുലിലെ കണ്ടത്. പാലം കഴിഞ്ഞുള്ള ക യറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ. ഒരു മിന്നായം പോല അതിവേഗത്തിൽ റോഡ് മറികടന്ന് ഓടുകയായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു.
വിവരം ഉടൻ തന്നെ മുസ്തഫ പോലീസ് കൺട്രോൾറൂമിൽ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെ ങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ വീണ്ടും പരിശോധന നടത്തും. വനം വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് കണികുന്നിൽ കണ്ട പുലി ത ന്നെയാണോ ഇതെന്ന് സംശയമുണ്ട്.
നാല് ദിവസം മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണി കുന്നിൽ കണ്ടത് പുലിയാണെന്ന് സ്ഥീരീകരിച്ചിരുന്നുവെങ്കി ലും പിന്നീട് പുലിയുടെ വിവരമൊന്നും ലഭിച്ചിട്ടില്ല.