വിവാഹ വീട്ടിലെ മാലിന്യം പൊതു സ്ഥലത്ത് തള്ളിയതിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഇരുപതിനായിരം രൂപ പിഴ ഈടാക്കി



ശ്രീകണ്ഠാപുരം:-ചെങ്ങായി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നിൽ റോഡരികിൽ ഇരിക്കൂർ പഞ്ചായത്തിലെ പൈസായിൽ നടന്ന വിവാഹ സൽക്കാരത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് തള്ളിയത്. പഞ്ചായത്ത് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഹരിത കർമ്മ സേനാ അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിൽ തെളിവുകൾ ലഭിക്കുകയും വീട്ടു ഉടമസ്ഥനെ വിളിച്ചുവരുത്തി പിഴ ഈടാക്കി മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു.

സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് വി പി മോഹനനും സെക്രട്ടറി പി മധുവും അറിയിച്ചു.

Previous Post Next Post