കണ്ണൂർ:-ബിനാമികളുടെ പാർട്ടിയായി സിപി എം മാറിയെന്ന് എഐസിസി അംഗം വി എ നാരായണൻ. നവീൻ ബാബുവിന്റെ കു ടുംബത്തിന് നീതി നൽകുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാദൾ ജില്ലാ പ്രസിഡണ്ട്‌മധു എരമം അധ്യക്ഷനായി. റിജീഷ ബാബു,ഇന്ദിര പി കെ, ടികെ നാരായണൻ, മൂസ പള്ളിപ്പറമ്പ്, മഷൂദ് സി പി, അഹമ്മദ് കുട്ടി, ശ്രി ധരൻ കെ ശ്രീജിത്ത് പി,മഹാദേവൻ, C കുമാർ എന്നിവർ സംസാരിച്ചു.