മയ്യിൽ :- ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഒൻപതാം ക്ലാസുകാരി ശ്രീലക്ഷ്മിയുടെ ജീവൻ കാക്കാനായുള്ള ഐശ്വര്യ ട്രാവൽസ് നടത്തുന്ന കാരുണ്യയാത്രയ്ക്ക് തുടക്കമായി. ചാലോട്-മയ്യിൽ-പുതിയതെരു -കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസിന്റെ ഫ്ലാഗ് ഓഫ് മയ്യിലിൽ വെച്ച് ഡോ. എസ്.പി ജുനൈദ് നിർവ്വഹിച്ചു.
നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി സുരേഷിൻ്റെയും ഹർഷയുടെയും മകളാണ് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷ്മി. വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിനായി 25 ലക്ഷത്തിലേറെ രൂപ ചെലവുവരും. ഐശ്വര്യ ബസിൻ്റെ കാരുണ്യയാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കുടുംബത്തിന് കൈമാറും.
ജനപ്രതിനിധികളും, നാട്ടുകാരും, ബന്ധുക്കളും ചേർന്ന് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനു നാറാത്ത് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ വി.ഗിരിജ ചെയർമാനും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നികേത് നാറാത്ത് കൺവീനറുമായി ശ്രീലക്ഷ്മി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കേരള ബാങ്ക്, കമ്പിൽ(കൊളച്ചേരി) ശാഖയിൽ 172912301205649 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചു.
IFS Code: KSBK0001729.
GPay No.: 8138069060.