പ്രക്ഷോഭ സമരങ്ങളിലൂടെ ശ്രദ്ധേയയായ പയ്യന്നൂർ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ നിര്യാതയായി


കമ്പിൽ :-
തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ  കത്തിച്ചതിനെ തുടർന്ന് നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയയായ ചിത്രലേഖ വിടവാങ്ങി.പയ്യന്നൂർ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു ചിത്രലേഖ. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ  കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

 മക്കള്‍: മനു, ലേഖ

തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. തുടർന്ന്  ചിത്രലേഖ കലക്ടറേറ്റിനു  മുന്നിലടക്കം മാസങ്ങളോളം സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു.

തുടർ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ചിത്രലേഖയ്ക്ക് കാട്ടാമ്പള്ളിയിൽ  ഇറിഗേഷൻ  വകുപ്പിന്റെ  സ്ഥലത്ത്  വീടുവെക്കാൻ സ്ഥലം അനുവദിച്ചിരിക്കുന്നു. അങ്ങനെ പയ്യന്നൂർ വിട്ട ചിത്രലേഖ കഴിഞ്ഞ പത്തുവർഷത്തിലേറെയായി  കാട്ടാമ്പള്ളിയായിരുന്നു താമസം.

Previous Post Next Post