മുണ്ടേരി:-SKSSF കണ്ണൂർ ജില്ലാ ഇബാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇലല്ലാഹ് പ്രോഗ്രാം മുണ്ടേരി മേഖലയിലെ കച്ചേരിപ്പറമ്പ് ജുമാ മസ്ജിദ്ൽ വെച്ച് മഗ്‌രിബ് നിസ്കാരാനന്ദരം നടക്കും. ആത്മീയത ഇല്ലാതായികൊണ്ടിരിക്കുന്ന ഇന്നത്തെ കലുഷിത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ഏറെ ജന മനസ്സുകളിൽ പ്രതിഫലനം സൃഷ്ടിക്കുന്നതാണെന്നും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാവുകയും ചെയ്യും. പരിപാടിയിൽ അബ്ദുൽ ഫത്താഹ് ദാരിമി, ഇസ്സുദീൻ മൗലവി പൊതുവാച്ചേരി ഡോക്ടർ അഹമ്മദ് കബീർ അൽ ബാനി, ഷമീർ ബാഖവി അൽ ഹൈതമി പങ്കെടുക്കും.