എട്ടു വർഷത്തിനിടെ ഇന്ത്യയിൽ ക്ഷയരോഗികൾ 7.7% കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്


ന്യൂഡൽഹി :- എട്ടു വർഷത്തിനിടെ ഇന്ത്യയിലെ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 7.7% കുറവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2023ൽ ആഗോളതലത്തിലും ഇന്ത്യയിലും ക്ഷയരോഗികൾ വർധിച്ചെന്ന ഗ്ലോബൽ ടിബി റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് സംഘടനയുടെ പുതിയ കണ്ടെത്തൽ.

2015ൽ ഒരു ലക്ഷം ജനങ്ങളിൽ 237 പേർക്ക് ക്ഷയരോഗമുണ്ടായിരുന്നുവെങ്കിൽ 2023ൽ ഇത് 195 ആയി കുറഞ്ഞു. ഇന്ത്യയുടെ സമർപ്പിത പരിശ്രമത്തിന്റെ ഫലമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ലോകത്ത് ഏറ്റവുമധികം ക്ഷയ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. കഴിഞ്ഞവർഷം രാജ്യത്ത് 27 ലക്ഷം പേരിൽ പുതിയതായി രോഗം കണ്ടെത്തി.

Previous Post Next Post