എം.കെ.സാനുവിന് കേരളജ്യോതി പുരസ്കാരം,ഡോ.എസ്.സോമനാഥിന് കേരളപ്രഭ പുരസ്കാരം,സഞ്ജുവിന് കേരള ശ്രീ

തിരുവനന്തപുരം :- ഈ വർഷത്തെ കേരളജ്യോതി പുര സ്കാരം എം.കെ.സാനുവിന്. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കു സംസ്‌ഥാന സർക്കാർ നൽകുന്ന കേരള പുരസ്കാരങ്ങൾക്ക് 9 പേരാണ് അർഹരായത്.

ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് (ശാസ്ത്രം, എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരളപ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമല മേനോൻ (കല), ഡോ.ടി.കെ.ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതി രി (കലിഗ്രഫി), സഞ്ജു സാസൺ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം, ആശാ വർക്കർ), വി.കെ.മാത്യു സ് (വ്യവസായ, വാണിജ്യം) എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി.

Previous Post Next Post