കുറ്റ്യാട്ടൂർ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിൽ തുലാമാസ വാവുത്സവം ഇന്ന്


കുറ്റ്യാട്ടൂർ :- കേരളത്തിലെ അപുർവം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ കുറ്റ്യാട്ടൂർ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിലെ തുലാ മാസ വാവുത്സവം ഇന്ന് നവംബർ 1 വെള്ളിയാഴ്ച നടക്കും. രാവിലെ ഒൻപതിനു അയ്യപ്പൻചാൽ തറവാട്ടിൽ നിന്നും പൂജാരിയുടെ നേതൃത്വത്തിൽ വിളക്കും തിരിയും എഴുന്നള്ളിച്ച് എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. നില വിളക്കിന്റെ വെളിച്ചത്തിൽ ഗുഹാമുഖത്തു നിന്നും മുന്നോട്ട് മൂന്ന് മീറ്ററോളം ഇഴഞ്ഞ് നീങ്ങിയാൽ കാണുന്ന ചെറിയൊരു അറയ്ക്കുള്ളിൽ മണ്ണ് കൊണ്ടുള്ള സ്വയംഭുവായ ഗണപതി രൂപത്തിനു മുന്നിലാണ് പുഷ്പാഞ്ജലിയും മറ്റ് ചടങ്ങുകളും നടക്കുന്നത്. നാ ട്ടുകാരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തുള്ള മുതുവാപ്പുറത്ത് മു ത്തപ്പൻ പൊടിക്കള സ്ഥാനത്ത് നിന്നും കാഴ്ചവരവും നടക്കും. നാട്ടുകാരുടെ നേതൃത്വത്തിലുള്ളകമ്മിറ്റിയാണ് ഉത്സവാഘോഷ ങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാവിലെ കാപ്പിയും ലഘുഭക്ഷണ വും ഉച്ചയ്ക്ക് പായസദാനവും കമ്മിറ്റി വകയായി നൽകി വരു ന്നു. വൈകിട്ടോടെ ഉത്സവത്തിനു സമാപനമാകും. 

ദ്വാപരയുഗ കാലഘട്ടത്തിൽ ഋഷീശ്വരൻമാർ തപസ്സ് അനുഷ്ഠിച്ചുവെന്ന് വിശ്വസി ക്കപ്പെടുന്ന ഗുഹയ്ക്ക് കാവേരി സംക്രമവുമായും കുറ്റ്യാട്ടൂർ ശിവ ക്ഷേത്രവുമായും ബന്ധമുണ്ടെന്നാ ണ് വിശ്വസിക്കപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം അഞ്ഞൂറ് മീറ്ററോളം ഉയർന്ന പ്രദേശമായ തീർഥാട്ട് പൊന്മലയു ടെ താഴ്വാരയിലാണ് ഗുഹാക്ഷേ ത്രം. ഗുഹാമുഖത്ത് ഏത് കൊടിയ വേനലിലും ജല തുള്ളികൾ കാണപ്പെടുന്നു.അതുകൊണ്ടാകാം ഗുഹ ഉൾപ്പെ : ടുന്ന മലയെ തീർഥാട്ട് പൊന്മല എന്ന് അറിയപ്പെടുന്നത് പഴമ ക്കാർ പറയുന്നു. താഴേക്ക് പതിക്കുന്ന ജലം തീർഥ ജലമായി സങ്കൽപിച്ച് വിശ്വാസികൾ കുപ്പി കളിലും മറ്റും ശേഖരിച്ച് കൊണ്ടു പോകാറുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.ബാബുരാജൻ പറ ഞ്ഞു. മയ്യിൽ ടൗണിൽ നിന്നു ചാലോട് ഭാഗത്തേക്ക്‌ ഏകദേശം ആറു കിലോമീറ്ററും, ചാലോട് ഭാഗ ത്ത് നിന്നു മയ്യിൽ ഭാഗത്തേക്ക് 5 കിലോമീറ്ററും സഞ്ചാരിച്ചാൽ ഉരു വച്ചാലിലാണ് തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രം.

Previous Post Next Post