കൊച്ചി :- മണ്ഡലം-മകരവിളക്ക് കാലത്ത് തീർഥാടകർക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ശാസ്ത്രീയ രീതിയിൽ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ശരണപാതകളിലും പാർക്കിങ് മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എം.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം. ശബരിമല മണ്ഡലകാല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.