മയ്യിൽ :- കണ്ണൂർ വിമാനത്താവളത്തിലേക്കു ബന്ധിപ്പിക്കുന്ന ചൊറുക്കള - വാവുപ്പറമ്പ് - മയ്യിൽ - എട്ടേയാർ കൊളോളം റോഡ് ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മയ്യിൽ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലെ സിആർ സെഡ് രണ്ടിൽ നിന്ന് മുന്നിലേക്ക് ഉൾപ്പെടുത്തുക, നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് കൂടിശ്ശിക ഗഡുക്കളായി അടക്കാൻ അനുവദിക്കുക, പഴശ്ശി പദ്ധതി ബാക്ക് ഏറ്റെടുത്ത് ഉപയോഗശൂന്യമായ സ്ഥലങ്ങളിൽ കളിസ്ഥലം നിർമിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകളെ അനുവദിക്കുക, മുല്ലക്കൊടി ടൂറിസം പദ്ധതി പൂർത്തിയാക്കുക, കാട്ടാമ്പള്ളി പദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുക, പുഴയോരത്ത് കരയിടിച്ചിൽ തടയാൻ വായനശാല കുറ്റിച്ചിറ റോഡ് മെക്കാഡം റോഡ് ടാർ ചെയ്യുക. വടുവൻകുളം 33.കെ വി സബ് സ്റ്റേഷൻ്റെ ശേഷി വർധിപ്പിക്കുക. മയ്യിൽ വള്ളിയോട്ട് കടൂർ മുക്ക് ലിങ്ക് റോഡ് പൂർത്തിയാക്കുക. മുല്ലക്കൊടി കൈവയൽ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 34 പേർ പരങ്കെടുത്തു. ജില്ലാ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ മറുപടി പറഞ്ഞു. സംസ്ഥാന കുമ്മിറ്റി അംഗം ബിജു കണ്ടക്കെ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, കാരായി രാജൻ, ടി.കെ ഗോവിന്ദൻ പി.വി ഗോപിനാഥ്, എൻ.സുകന്യ തുടങ്ങിയവർ സംസാരിച്ചു. ടി.പി മനോഹാൻ നന്ദി പറഞ്ഞു.
പാടിക്കുന്ന് സ്റ്റീൽ കമ്പനി റോഡ് കേന്ദ്രീകരിച്ച് പൊതുസമ്മേളനം നടന്നു. പറശ്ശിനിറോഡിലെ കോടിയേരി കൃഷ്ണൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലം നേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ അധ്യക്ഷനായി. ബിന്ദു ഒ.കെ , ടി.കെ ഗോവിന്ദ ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.