നാറാത്ത് ടിസി ഗേറ്റിന് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

 


നാറാത്ത് :- നാറാത്ത് ടിസി ഗേറ്റിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാർക്കാണ് പരിക്ക് പറ്റിയത്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് രാത്രി 7 മണിയോടെയാണ്  അപകടം നടന്നത്. മയ്യിലിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പ്രിൻസ് ബസ്സാണ് അപകടത്തിൽ പെട്ടത്.ബസ്സ് ഓട്ടോയെയും ഒരു കാറിനെയും തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Previous Post Next Post