ചേലേരി: - ചേലേരിമുക്കിൽ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം തുടങ്ങി. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടരി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ടി. വിജേഷ് അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ , ജില്ല കോൺഗ്രസ് കമ്മറ്റി നിർവാഹക സമിതിയംഗം കെ .എം ശിവദാസൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.പി.സുമേഷ്, കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മോഹനാംഗൻ , പി.കെ .രഘുനാഥൻ, സുനീത അബൂബക്കർ, എം.സി .അഖിലേഷ് കുമാർ, കെ മുസ്തഫ, സി .കെ .സിദ്ധിക്ക്, പി.വേലായുധൻ എന്നിവർ സംസാരിച്ചു.