കണ്ണൂർ :- എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ റിമാൻ്റിൽ കഴിയുന്ന കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുദിച്ചു.
കഴിഞ്ഞ പത്തു ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ഒക്ടോബർ 29 ന് മുൻകൂർ ജാമ്യം തള്ളിയതിനു ശേഷം ദിവ്യ പോലിസിൽ കീഴടങ്ങുകയും കോടതിയിൽ ഹാജരാക്കിയ അവരെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ ചെയ്യുകയും ആയിരുന്നു. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
ADM ൻ്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു. ഇന്നലെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താക്കുകയും എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാനും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു.