പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിൽ ; ആവേശം നിറച്ച് ഇന്ന് കൊട്ടിക്കലാശം


പാലക്കാട് :- പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ നീണ്ട പ്രചാരണം തിങ്കളാഴ്ച സമാപിക്കും.  യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ, എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ എന്നിവർ തമ്മിലാണ് മത്സരം. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.

ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും 13-ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പിലുള്ള പ്രചാരണവും തിങ്കളാഴ്ച വൈകീട്ട് അവസാനിക്കും. 20-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 23-0.

Previous Post Next Post