പരിയാരം :- ബൈക്ക് തടഞ്ഞുനിർത്തി കലക്‌ഷൻ ഏജന്റിനെ അപായപ്പെടുത്താനും പണം തട്ടിപ്പറിക്കാനും ശ്രമിച്ചെന്ന പരാതി യിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. തളിപ്പറമ്പ് പരിയാരം സി പൊയിൽ സജീവനെ(43)യാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വള്ളുവമ്പ്രം ഫർണിച്ചർ കടയിലെ കലക്ഷൻ ഏജന്റായ വള്ളുവമ്പ്രം അഷ്റഫിന്റെ പരാതിയിലാണു കേസ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ജസീല ജംക്‌ഷനിലാണു സംഭവം. ബൈക്കിലെത്തിയ പ്രതിയും മറ്റൊരാളും അഷ്റഫിനെ തടഞ്ഞുനിർത്തുകയും പണം തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. നാട്ടുകാർ ഇടപെടുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കുട്ടുപ്രതി ഓടിക്കളഞ്ഞു. ക്വട്ടേഷൻ സംഘമാണോ എന്നു പൊലീസ് അന്വേ ഷിക്കുന്നു.