കണ്ണൂർ:- കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ ലോ കോളജ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകന്റെ ജോലി തെറിച്ചു. മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി.എബ്രഹാമിനെയാണ് പുറത്താക്കിയത്. എസ്എഫ്ഐ നൽകിയ പരാതിയിലാണ് കണ്ണൂർ സർവകലാശാലയുടെ നടപടി.
സമകാലിക പ്രസക്തിയുള്ള വിഷയമായതിനാൽ ആണ് ചോദ്യമായി ഉൾപ്പെടുത്തിയത് എന്ന് അധ്യാപകൻ ഷെറിൻ സി. എബ്രഹാം പറഞ്ഞു. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്‌റ്റി ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ഷെറിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.