ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും


ഷാർജ :- 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ബുധനാഴ്ച തുടക്കം. ഈ മാസം 17 വരെ ഷാർജ എക്സ്പോ സെന്ററിൽ 'തുടക്കം ഒരു പുസ്തകം' എന്ന പ്രമേയത്തിലാണ് മേള. ഷാർജ ബുക്ക് അതോറിറ്റിയുടെ അറിയിപ്പു പ്രകാരം കവി റഫീഖ് അഹമ്മദ്, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവരാണ് ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി പങ്കെടുക്കുന്നവർ. മൊറോക്കോയാണ് അതിഥിരാജ്യം. 112 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാർ ഏറ്റവും പുതിയ കൃതികളുമായെത്തും.

Previous Post Next Post