കോട്ടയത്ത് കടന്നൽ ആക്രമണത്തിൽ അമ്മയും മകളും മരണപ്പെട്ടു


കോട്ടയം :- മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണും (110) മകൾ തങ്കമ്മയുമാണ് (66) മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും ഇന്നലെയാണ് കടന്നൽ ആക്രമിച്ചത്. കൂട്ടമായി എത്തിയ കടന്നലുകളുടെ ആക്രമണത്തിൽ രണ്ട് പേരുടേയും ദേഹമാസകലം മുറിവുകളേറ്റിരുന്നു. 

ഇന്ന് പുലർച്ചെയാണ് കുഞ്ഞിപ്പെണ്ണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കമ്മയുടെ മരണം ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. നാട്ടുകാരായ മറ്റ് രണ്ട് പേ‍‍ർക്കും കടന്നലിന്‍റെ കുത്തേറ്റിരുന്നു. ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.

Previous Post Next Post