പീഡന പരാതിയിൽ തെളിവില്ല, നടന്‍ നിവിന്‍പോളിക്ക് ക്ലീന്‍ചിറ്റ് ; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി


സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം ചെയ്ത് ദുബായില്‍ വെച്ചു പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ആരോപണം ഉയര്‍ന്ന നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. കേസ് അന്വേഷിച്ചത് കോതമംഗലം ഊന്നുകല്‍ പോലീസായിരുന്നു. നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു.

കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃത്യം ചെയ്തു എന്ന ആരോപണം ഉയര്‍ന്ന സ്ഥലത്തോ സമയത്തോ നിവിന്‍ ഉണ്ടായിരുന്നില്ല എന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടിഎം വര്‍ഗീസാണ് റിപ്പോര്‍ട്ട് നല്‍കിയത്.

2023 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദുബായില്‍ വെച്ച് നിവന്‍പോളിയും മറ്റ് ആറുപേരും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിവിനെ ആറാമതായിട്ടായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ നിവിന്‍ നിഷേധിക്കുകയും ചെയ്തു.

Previous Post Next Post