കൊളച്ചേരിയിൽ വീണ്ടും തെരുവ്നായ ശല്യം രൂക്ഷമാകുന്നു ; ഭീതിയിലായി ജനങ്ങൾ


കൊളച്ചേരി :- കൊളച്ചേരിയിൽ വീണ്ടും തെരുവ്നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആറിൽ അധികം പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പാട്ടയം സ്വദേശിനി മറിയം, കായിച്ചിറയിലെ റസീന, കൊളച്ചേരി ഊട്ടുപുറത്തെ പുഷ്പജ, ലളിത, അനിത, മാധവൻ എന്നിവർക്കാണ് കടിയേറ്റത്ത് . ഇവർ പരിയാരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടി. കരിങ്കൽക്കുഴിയിൽ ഒരു പശുവിനും നായയുടെ കടിയേറ്റിരുന്നു.

Previous Post Next Post