കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ വാർഷിക പ്രഭാഷണത്തോടനുബന്ധിച്ച് പണ്ഡിതസംഗമം സംഘടിപ്പിച്ചു. സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സയ്യിദ് അലിബാ അലവി തങ്ങൾ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറാംഗം എം പി മുസ്തഫൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാമിക സംസ്കൃതിയുടെ ഏറ്റവും ചെറിയ യൂണിറ്റുകളായ മഹല്ലുകൾക്ക് നേതൃത്വം നൽകുന്നവർ തികഞ്ഞ ഭക്തരും നന്മയുടെ പ്രചാരകരുമാകണമെന്ന് മുസ്തഫൽ ഫൈസി പറഞ്ഞു.
ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ , ഹുസൈൻ ബാഖവി, മൊയ്തു മൗലവി മക്കിയാട്, റഫീഖ് ഹസനവി, അനസ് ഹുദവി, ഉനൈസ് ഹുദവി, പി.പി ഖാലിദ് ഹാജി സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഡോ. താജുദീൻ വാഫി നന്ദിയും പറഞ്ഞു.