പാലക്കാട്: - ഇന്നലത്തെ പാതി രാത്രി പാലക്കാട്ടെ KPM ഹോട്ടലിൽ പോലീസ് നടത്തിയ റെയിഡ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ വിധി തന്നെ നിർണ്ണയിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം.
പതിവ് പരിശോധനയെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് കള്ളപ്പണം എത്തിയെന്ന വിവരത്തിൻ്റെ പേരിലാണ് റെയ്ഡ് നടത്തിയതെന്ന് പറഞ്ഞ് മലക്കം മറഞ്ഞ പോലീസിന് മണിക്കൂറുകൾ നീണ്ട തീരച്ചലിൽ ഒരു രൂപ പോലും കണ്ടെത്താനാവാതെ അത് എഴുതി നൽകി മടങ്ങി പോയതിൽ UDF കേന്ദ്രത്തിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ലെന്ന് എതിർ ക്യാമ്പ് നന്നായി തിരിച്ചറിയുന്നുണ്ട്.
റെയ്ഡ് നടത്താൻ വനിതാ നേതാക്കളുടെ റൂമിൽ പോലീസ് എത്തിയത് ഒരു വനിതാ പോലീസിനെ പോലും കൂട്ടാതെയാണ് എന്നതിൽ പോലീസ് നേരിട്ട മാനഹാനിയും തുടർന്ന് പ്രവർത്തകർ തമ്പടിച്ച് മുദ്രാവാക്യം മുഴക്കിയപ്പോൾ ഉണ്ടായ സമ്മർദ്ദം കൂടി ആയപ്പോൾ പോലീസ് അവസാനം ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകി തടിയൂരുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ റൂമിലുണ്ടെന്ന് LDF, BJP നേതാക്കൾ സംയുക്തമായി പറയുമ്പോൾ തന്നെ രാഹുൽ കോഴിക്കോട് നിന്ന് ലൈവിൽ വന്നതും ഇവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു.
CPM ഉം BJP യും ഒറ്റക്കെട്ടായാണ് ഈ വിഷയത്തിൽ സമരം ചെയ്തത് എന്നതും ഇരുനേതാക്കളും ഒരുമിച്ചുള്ള ഫോട്ടോകൾ പ്രചരിച്ചതോടെ ഇവർക്ക് ഇടയിൽ അന്തർധാര സജ്ജീവമായി ഉണ്ടായിരുന്നു എന്നത് കൂടിയുള്ള ആരോപണത്തിന് കൂടി മറുപടി പറയേണ്ട സ്ഥിതിയായി ഇടതു പക്ഷ, ബിജെപി നേതാക്കൾക്ക്.
പോലീസ് റെയിഡിൽ പാലിക്കേണ്ട സാമാന്യ പ്രോട്ടോക്കോൾ പോലും പാലിച്ചില്ലെന്ന് ആരോപിച്ച് UDF നടത്തിയ SP ഓഫീസ് മാർച്ച് തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന ഈ സമയത്ത് UDF ശക്തിപ്രകടനവും ഒപ്പം അണികളെ ആവേശോജ്ജ്വലമായി നിർത്താനും സഹായകമായി.ഇതിനിടയിൽ ഈ വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് രംഗത്ത് വന്നെങ്കിലും കള്ള പണം ഉണ്ടെന്ന് സ്ഥാപിക്കാൻ സാധിക്കാത്തതിൽ എൽ ഡി എഫ് ക്യാമ്പ് നിരാശയിലുമാണ്.
വൈകിട്ട് സി പി എം ജില്ലാ സെക്രട്ടറിയുടെ പത്ര സമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കാത്തിരുന്നെങ്കിലും ഒന്നും പുറത്തു വിടാൻ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവ് ഫെനി നൈനാൻ്റെ സാന്നിധ്യം മാത്രമാണ് അദ്ദേഹം ആരോപണമായി ഉന്നയിച്ചത്.ഇതിൻ്റെ മുനയൊടിക്കാനായി രാഹുൽ നീല പെട്ടിയുമായി പത്ര സമ്മേളനം നടത്തുകയും ഫെനിക്ക് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്ന് രാഹുൽ തിരിച്ചടിക്കുകയും ചെയ്തു.
എന്തായാലും പോലീസ് നടത്തിയ റെയ്ഡ് പാലക്കാടെ തിരഞ്ഞെടുപ്പിൻ്റെ ഗതി നിർണ്ണയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.