വിഷപുക ശ്വസിച്ച് ഡൽഹി, വായുനിലവാരം കൂടുതൽ മോശമാകുന്നു


ന്യൂഡൽഹി :- ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായുനിലവാരം കൂടുതൽ മോശമാകുന്നു. നിരോധനം മറികടന്ന് പടക്കം പൊട്ടിക്കലുണ്ടായതോടെ തലസ്ഥാനത്ത് പലയിടത്തും വായുനില 'ഗുരുതര' വിഭാഗത്തിലായി. ദീപാവലിദിനത്തിൽ രാവിലെത്തന്നെ യു.പി അതിർത്തി മേഖലകളിൽ വായുമലിനീകരണം രൂക്ഷമായിരുന്നു. അന്തരീക്ഷം പുകമഞ്ഞുമൂടി കാണപ്പെട്ടു. വരുന്ന ഒരാഴ്ചത്തേക്ക് വായുനിലവാരം വളരെ മോശം വിഭാഗത്തിലായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Previous Post Next Post