തിരുവനന്തപുരം :- സഹകരണ മേഖലയിലെ സ്‌ഥാപനങ്ങൾക്ക് 2025 ലെ കലണ്ടർ വർഷത്തെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. സഹകരണ റജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
അവധി ദിനങ്ങൾ
മന്നം ജയന്തി (ജനുവരി 2), ശിവരാത്രി (ഫെബ്രുവരി 26), ഈദുൽ ഫിത്ർ (മാർച്ച് 31), വിഷു, അംബേദ്‌കർ ജയന്തി (ഏപ്രിൽ 14), ദുഃഖവെള്ളി (ഏപ്രിൽ 18), മേയ്ദിനം ( മേയ് 1), ബക്രീദ് (ജൂൺ 6), കർക്കടക വാവ് (ജൂലൈ 24), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ‌് 28), ഒന്നാം ഓണം (സെപ്റ്റംബർ 4), തിരുവോണം, നബിദിനം( സെപ്റ്റംബർ 5), മഹാനവമി (ഒക്ടോബർ 1), വിജയദശമി, ഗാന്ധിജയന്തി (ഒക്ടോബർ 2), ദീപാവലി (ഒക്ടോബർ 20), ക്രിസ്മസ് (ഡിസംബർ 25).