കുറ്റ്യാട്ടൂർ: - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക ഗ്രാമസഭ സി പി എം പാർട്ടി ഓഫീസിൽ നടത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് തിരിച്ചടി.
വാർഡ് 6 വടുവൻകുളം എ കെ ജി മന്ദിരത്തിൽ നടത്താൻ നിശ്ചയിച്ച ഗ്രാമസഭ കുറ്റ്യാട്ടൂർ സർവ്വീസ് ബാങ്ക് ഹാളിലേക്കും വാർഡ് 10 കട്ടോളി ഇ എം എസ് മന്ദിരത്തിൽ നിന്നും കട്ടോളി ജനാർദ്ദനൻ മാസ്റ്ററുടെ വീട്ടിലേക്കും വാർഡ് 13 നായനാർ മന്ദിരത്തിൽ നിന്നും കാവുംചാൽ അങ്കണവാടിയിലേക്കും ഗ്രാമസഭയുടെ വേദി മാറ്റി.
പാർട്ടി ഓഫീസിൽ ഗ്രാമസഭ നടത്താൻ തീരുമാനിച്ച പഞ്ചായത്ത് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ LSGD ഡെപ്യൂട്ടി ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകി.
ഒരു തരത്തിലും പാർട്ടി ഓഫിസുകളിൽ ഗ്രാമസഭ നടത്തുന്നത് ശെരിയായ പ്രവണതയല്ലെന്ന് മറുപടി ലഭിക്കുകയും എത്രയും പെട്ടെന്ന് തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്ന് ഗ്രാമസഭയുടെ വേദി മാറ്റി പുനർനിശ്ചയിക്കുകയാണ് ഉണ്ടായത്.